രാധാകൃഷ്ണൻ പട്ടാന്നൂരിന്റെ “ഓണപ്പാട്ട് 2023”

Share

ഓർമ്മകളുടെ സുവർണ്ണ കാലം

വർഷങ്ങളായി മലയാളികളുടെ ആഘോഷവേളകളിൽ ഉത്സവ ഗാനങ്ങൾ ഇറക്കാറുള്ള പത്ര പ്രവർത്തകനും സാഹിത്യകാരനുമായ രാധാകൃഷ്ണൻ പട്ടാന്നൂർ കീബോർഡിസ്റ്റ് രഘുരാജ് ചാലോട് സംഗീത സംവിധായകൻ ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ എന്നിവർ ചേർന്ന് പുറത്തിറക്കിയ ഈ 2023 വർഷത്തെ “ഓണപ്പാട്ട് -2023”

രചന -രാധാകൃഷ്ണൻ പട്ടാന്നൂർ
സംഗീതം -ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ
ഓർക്കസ്ട്ര-രഘുരാജ് ചാലോട്
പാടിയവർ :ടി.വി. രവി, അമേയ, ആർഷാ പ്രകാശ്,ആര്യാ പ്രകാശ്, അനന്യ മനോജ്‌, അനുരാജ് മനോജ്‌
…..
ഓ.. ഓ..ഓ..(കോറസ് )
തുമ്പകൾ പൂക്കും കുന്നിൻ ചെരുവിൽ
കുഞ്ഞിക്കാലടി അടയാളം(female )
ഉം…. ഉം…(കോറസ് )
മുക്കുത്തിപ്പൂവിന്റെ ചുണ്ടിൽ
നാണത്തിൻ തേൻനുരകൾ(male )
ആ.. ആ ..(കോറസ് )
തെച്ചിപ്പൂവിൻ കാതിൽ പതിയെ
കരിവണ്ടിന്റെ കിന്നാരം..(female
ഉം.. ഉം..(കോറസ് )
ഓണം വന്നേ… ഓണം വന്നേ..
കാത്തു കാത്തു കാത്തിരുന്നോരോണം വന്നേ..(കോ റസ്
. ഗപ ഗ പ…
ആഷാഢ മേഘങ്ങൾ
പെയ്തൊഴിഞ്ഞു
ശ്രാവണ പുലരി പിറന്നു
അലസിയും കൊന്നയും
പൂക്കൾകൊഴിച്ചു
മഞ്ഞും നിലാവും
ഇണചേരും സന്ധ്യയിൽ
നിശാ
ഗന്ധികൾ പൂത്തുലഞ്ഞു..(ആഷാഡ..male&female
കാണം വിൽക്കാതെ
ഓണമുണ്ണാമിന്ന്
കോരനും നാക്കിലയിൽ
സദ്യനൽകാം (male &female )
മാവേലി മന്നന്റെ
കഥയോർത്തിടാം
സമഭാവനയുടെ പാട്ടു പാടാം(കൊറസ് (2)
ഓണം വന്നേ…. (2)
തെയ്യം താര.. തെയ്യം താരാ
തെയ്യം താര.. തൈ ..തക (കൊറസ് 2)

ഭൂമിതൻ ഹരിത കവചങ്ങൾ
മഴുവേറ്റ് വീണാലും (male..
ഋതുക്കൾ മുറതെറ്റി
വഴിമാറിയാലും (female..
പേമാരി പുഴകൾതൻ
ഗതി മാറ്റിയാലും (male
വരാതിരിക്കില്ല വസന്തം (കൊറസ് )
വരാതിരിക്കില്ല തിരുവോണവും
(തുമ്പകൾ….)