LOADING

Type to search

മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും

പാവപ്പെട്ട കുടുംബത്തിൽ നിന്ന് വന്ന ഖാർഖേക്ക് 50 കൊല്ലത്തിലധികം രാഷ്ട്രീയ പ്രവർത്തന പരിചയം

National News Political News

മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും

Share

ദില്ലി: കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് സോണിയ ഗാന്ധിയിൽ നിന്ന് ഖാർഗെ അധികാരമേറ്റെടുക്കും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ ഖാർഗെക്ക് ആശംസകളറിയിക്കും. പതിനൊന്നരക്ക് ചേരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാർഗെ നേതൃത്വം നൽകും. അധ്യക്ഷനായ ശേഷം ഖാർഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമാണിത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി എത്തുന്നത്.

1972 ല്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് തുടര്‍ച്ചയായ 10 തവണ നിയമസഭാ തെരെഞ്ഞെടുപ്പില്‍ , വിജയിച്ചു. ഇതൊരു റെക്കോർഡ് ആണ് . 2009-2019 മുതൽ പാർലമെന്‍റ് അംഗമായിരുന്നു ഖാർഗെ. 2014-2019 കാലത്ത് മല്ലികാർജുൻ ഖാർഗെ ലോക്‌സഭയിലെ കോൺഗ്രസ് നേതാവായിരുന്നു. ഇടക്കാലത്ത് അദ്ദേഹം റെയിൽവേ മന്ത്രിയും തൊഴിൽ, തൊഴിൽ മന്ത്രിയുമായിരുന്നു.2021 ഫെബ്രുവരി 16 മുതൽ 2022 ഒക്ടോബർ 01 വരെ രാജ്യസഭാഗം. 2019 ല്‍ 17 -ാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആദ്യമായും അവസാനമായും പരാജയപ്പെട്ടത്.

എംഎല്‍എ ആയിരുന്ന ദീര്‍ഘ കാലത്തിനിടെയില്‍ ഒക്‌ട്രോയ് അബോലിഷൻ കമ്മിറ്റിയുടെ ചെയർമാനായിരുന്ന അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കര്‍ണാടകയിലെ ദേവരാജ് ഉർസ് സർക്കാർ ഒന്നിലധികം പോയിന്‍റുകളിൽ ഒക്ട്രോയ് ലെവി നിർത്തലാക്കിയത്. 1974-ൽ, സർക്കാർ ഉടമസ്ഥതയിലുള്ള ലെതർ ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ ചെയർമാനായി. തുടര്‍ന്ന് ചെരുപ്പ് തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രവർത്തിച്ചു. ഇക്കാലത്ത് തുകല്‍ തൊഴിലാളികളുടെ ഉന്നമനത്തിനായി സംസ്ഥാനത്തുടനീളം വർക്ക് ഷെഡുകൾ കം റെസിഡൻസ് നിർമ്മിച്ചു. 1976-ൽ പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന്‍റെ സഹമന്ത്രിയായിരിക്കുമ്പോഴാണ് 16,000-ലധികം എസ്‌സി/എസ്ടി അധ്യാപകരുടെ ബാക്ക്‌ലോഗ് ഒഴിവുകൾ നികത്താനായി അവരെ നേരിട്ട് സർവീസിലേക്ക് റിക്രൂട്ട് ചെയ്തത്. എസ്‌സി/എസ്ടി മാനേജ്‌മെന്‍റുകൾ നടത്തുന്ന സ്‌കൂളുകൾക്ക് ഗ്രാന്‍റ്-ഇൻ-എയ്ഡ് കോഡിന് കീഴിലുള്ള ഗ്രാന്‍റുകൾ സംസ്ഥാനത്ത് ആദ്യമായി വിതരണം ചെയ്തതും ഖാര്‍ഗെ ആയിരുന്നു

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *