LOADING

Type to search

ജനഹിതം മനസ്സിലാക്കി കണ്ണൂർ മേയർ

ഞങ്ങളുടെ ആവശ്യം നിറവേറ്റി കണ്ണൂർ മേയർ മാതൃകയായി

Local News

ജനഹിതം മനസ്സിലാക്കി കണ്ണൂർ മേയർ

Share

കണ്ണൂര്‍: ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം ഞങ്ങളുടെ ഭാഗത്തുനിന്ന് മനസ്സിലാക്കി കണ്ണൂർ കോർപറേഷൻ ചെയർമാൻ ടി ഒ മോഹനൻ നടപടി സ്വീകരിച്ചു. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യല്‍ പ്രവൃത്തി ആരംഭിച്ചു.
പ്രവൃത്തിയുടെ ഉദ്ഘാടനം
അദ്ദേഹം നിർവഹിച്ചു ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ചേലോറയില്‍ 60 വര്‍ഷമായി നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്ത് 10 ഏക്കറോളം വരുന്ന സ്ഥലം ജനങ്ങൾക്ക് ഉപകാരം ഉള്ള പദ്ധതിക്ക് ഉപയോഗിക്കാനാകും.
ഏകദേശം 150000 ക്യുബിക് മീറ്റര്‍ മാലിന്യമാണ് ചേലോറയില്‍ ഉള്ളത്.
ഇവ പ്രത്യേക മെഷിനിലൂടെ വേര്‍തിരിച്ചെടുക്കും. വേര്‍തിരിച്ചു കിട്ടുന്നവയില്‍ പ്ലാസ്റ്റിക് സിമന്‍റ് ഫാക്ടറികള്‍ക്ക് കമ്പനി കൈമാറും. മറ്റുള്ള മാലിന്യങ്ങള്‍ പുനരുപയോഗത്തിന് കൈമാറും.
മണിക്കൂറിൽ 1000 ക്യൂബിക് മീറ്റർ വരെ മാലിന്യം തരംതിരിക്കാൻ കഴിയുന്ന രണ്ട് മെഷീനുകൾ ആണ് പ്രവർത്തിക്കുക.
ദിവസം 10 മുതൽ 15 മണിക്കൂർ വരെ പ്രവർത്തിപ്പിക്കും. 8 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കും. ജനങ്ങളുടെ ആരോഗ്യത്തിനും നാടിന്‍റെ ശുചിത്വത്തിനും പ്രാധാന്യം നല്‍കിയുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങളാണ് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് നടത്തുന്നത്. വീണ്ടും മാതൃകയായി കണ്ണൂർ കോർപറേഷൻ മേയർ ടി ഒ മോഹനൻ ജനഹിതം മനസ്സിലാക്കിയുള്ള പ്രവർത്തനം തുടരുന്നു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *