വയലാർ – ഐ വി ദാസ് അനുസ്മരണ പരിപാടിയിൽ ആശംസ നേർന്നു പി വി ആനന്ദബാബു സംസാരിച്ചു
Share
വയലാർ – ഐ വി ദാസ് അനുസ്മരണ പരിപാടിയിൽ ലൈബ്രറി കൗൺസിൽ കൺവീനർ പി വി ആനന്ദബാബു ആശംസ നേർന്നു സംസാരിച്ചു. പട്ടാന്നൂർ കൊളപ്പ ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ
വയലാർ – ഐ.വി. ദാസ് അനുസ്മരണം 2022 ഒക്ടോബർ 30 ഞായറാഴ്ച വൈകുന്നേരം 5.30 ന് കൊളപ്പയിൽ ശ്രീ. വി കെ രാജീവൻ ചൂളിയാട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഗ്രാമോദ്ധാരണ വായനശാല സെക്രട്ടറി ശ്രീ. രാജേഷ് ചിത്രാരി സ്വാഗതം പറഞ്ഞു. ഗ്രാമോദ്ധാരണ വായനശാല പ്രസിഡന്റ് ശ്രീ. ഇ. പി. ജയേഷ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രെറി കൗൺസിൽ നേതൃസമിതി കൺവീനർ ശ്രീ. പി വി ആനന്ദബാബു ആശംസാ പ്രസംഗം നടത്തി. വായനശാല എക്സി. കമ്മിറ്റി അംഗം ശ്രീമതി കെ പി രജില നന്ദി പ്രകാശിപ്പിച്ചു. അനുസ്മരണ ചടങ്ങിനുശേഷം വയലാർ ഗാനസന്ധ്യയും അരങ്ങേറി.
– എ പി ചന്ദ്രൻ
