ശബരിമല മേൽശാന്തിക്ക് നാളെ കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ സ്വീകരണം
Share

-
കണ്ണൂർ: ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരിക്ക് നാളെ കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതനിൽ സ്വീകരണം നൽകുന്നു. നാളെ (നവംബർ 2 ബുധനാഴ്ച) രാവിലെ 9.30 ന് കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാ നികേതനിലെ കുട്ടികളും അധ്യാപകരും ചേർന്ന് പൂർണകുംഭം നൽകി പ്രാർത്ഥനാ സഭയിലേക്ക് ആനയിക്കും. പാരമ്പര്യ രീതിയിൽ ഉമാദേവി ടീച്ചർ ആരതി ഉഴിഞ്ഞ് ബ്രഹ്മശ്രീ ജയരാമൻ നമ്പൂതിരിയെ സ്വീകരിക്കും. വൈസ് പ്രിൻസിപ്പൽ ശ്രീ രമേശൻ കുട്ടാവ് സ്വാഗത ഭാഷണം നടത്തുകയും പ്രിൻസിപ്പൽ പ്രീതി മണികണ്ഠൻ പൊന്നാട അണിയിക്കുകയും ചെയ്യും.ബ്രഹ്മശ്രീ ജയരാമൻ നമ്പൂതിരിയുടെ അനുഗ്രഹ ഭാഷണവും വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പാദവന്ദനവും ഉണ്ടായിരിക്കും.ശാന്തി മന്ത്രത്തോടെ അനുമോദന സദസ് പര്യവസാനിക്കുന്നതാണ്.
- – രമേശൻ കുട്ടാവ്