കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത്. ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായി മുംബൈ മൂന്നാം സ്ഥാനത്തെത്തി. നാലു കളികളില്‍ നിന്ന് മൂന്ന് പോയന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണുള്ളത്.
കണ്ണൂർ : അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അന്തിമോപചാരമർപ്പിച്ചു. മൃതദേഹം സംസ്കാരത്തിനായ് വിലാപയാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടുപോയി
ന്യൂഡൽഹി ∙ സ്വർണ കള്ളക്കടത്തു കേസ് അട്ടിമറിക്കാൻ കേരള സർക്കാരും പൊലീസും വൻശ്രമങ്ങൾ നടത്തുന്നുവെന്ന ആരോപണം ആവർത്തിച്ചും തുടർവിചാരണ കേരളത്തിൽ നിന്നു മാറ്റണമെന്ന ആവശ്യത്തിലുറച്ചും ഇഡി സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. ഇഡിയുടെ ഈ ആവശ്യം നവംബർ മൂന്നിനു കോടതി പരിഗണിക്കുന്നുണ്ട്, കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ ഹർജിയിൽ ...
കണ്ണൂർ ∙ കോൺഗ്രസ്സ് നേതാവ് സതീശൻ പാച്ചേനി (54 ) അന്തരിച്ചു. കെ പി സി സി ജനറൽ സെക്രട്ടറിയായും കണ്ണൂർ ഡിസിസി പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ മാസം 19 ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
പട്ടാന്നൂർ: ചുണ്ടോൽ മഞ്ചകണ്ടി സുജാതയുടെ ഭർത്താവ് സുഗതൻ (ബാബു ) -62 വയസ്സ് മരണപ്പെട്ടു. ശവ സംസ്കാരം പൊറോറ വാതക ശ്മശാനം. മൃതദേഹം 4.30 ന് വീട്ടിൽ നിന്നും മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകും.
പട്ടാന്നൂർ ശ്രീ പട്ടാന്നൂരപ്പൻ ശിവക്ഷേത്രത്തിൽ പുരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി ചെയ്തുവരുന്ന ബലിക്കല്ല് നിർമ്മാണം പൂർത്തിയായി
കണ്ണൂര്‍: ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം ഞങ്ങളുടെ ഭാഗത്തുനിന്ന് മനസ്സിലാക്കി കണ്ണൂർ കോർപറേഷൻ ചെയർമാൻ ടി ഒ മോഹനൻ നടപടി സ്വീകരിച്ചു. മുനിസിപ്പല്‍ കോര്പ്പറേഷന് ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യല്‍ പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തിയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ചേലോറയില്‍ 60 വര്‍ഷമായി ...
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി കർണാടകത്തിൽനിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു. നിലവിലെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയിൽനിന്നാണ് ഗാർഗെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്