വയലാർ – ഐ വി ദാസ് അനുസ്മരണം ശ്രീ. വി കെ രാജീവൻ ചൂളിയാട് ഉദ്ഘാടനം ചെയ്തു
Share

പട്ടാന്നൂർ കൊളപ്പ ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ
വയലാർ – ഐ.വി. ദാസ് അനുസ്മരണം ഇന്ന് (2022 ഒക്ടോബർ 30 ഞായറാഴ്ച) വൈകുന്നേരം 5.30 ന് കൊളപ്പയിൽ ശ്രീ. വി കെ രാജീവൻ ചൂളിയാട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമോദ്ധാരണ വായനശാല സെക്രട്ടറി ശ്രീ. രാജേഷ് ചിത്രാരി സ്വാഗതം പറഞ്ഞു. ഗ്രാമോദ്ധാരണ വായനശാല പ്രസിഡന്റ് ശ്രീ. ഇ. പി. ജയേഷ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രെറി കൗൺസിൽ നേതൃസമിതി കൺവീനർ ശ്രീ. പി വി ആനന്ദബാബു ആശംസാ പ്രസംഗം നടത്തി. വായനശാല എക്സി. കമ്മിറ്റി അംഗം ശ്രീമതി കെ പി രജില നന്ദി പ്രകാശിപ്പിച്ചു. അനുസ്മരണ ചടങ്ങിനുശേഷം വയലാർ ഗാനസന്ധ്യയും അരങ്ങേറി.
– എ പി ചന്ദ്രൻ