കൂട്ടുകാരി
Share
-
കൂട്ടുകാരി
- അകലെയാണെങ്കിലും നിന്നിലെ ഓർമ്മകൾ…
*അരികിലാണെന്നും കളികൂട്ടുകാരി..
*കാലമാം കടലാസ് തോണിയിൽ
*നമ്മളെ കാണാമറയത്തൊഴുക്കി
വിട്ടെങ്കിലും..
*കാതരെ നീയൊരു
നിലവായിയെന്നുള്ളിൽ
*അണയാതെഎന്നും
തെളിഞ്ഞു നിൽപ്പു…
*വർണ്ണവും വസന്തവും
ഇനിയെത്ര വന്നാലും
*നിറമുള്ള നിൻചിത്രം
മായില്ലൊരിക്കലും…
*സ്വപ്നങ്ങളാൽ നെയ്ത
സ്വർണ്ണ നൂലിൽ –
*നിൻ മോഹമാം പൂവുകൾ
കോർത്തതല്ലേ
*നിലാവുള്ള രാവ്പോൽ
നിന്നുടെ അധരങ്ങൾ
*തൂമന്ദഹാസം പൊഴിച്ചു
നിൽക്കെ..
*അഴകാർന്ന മിഴികൾക്കെന്നോട്
ചൊല്ലുവാൻ..
*നോവുള്ള സ്വകാര്യമെന്തായിരുന്നു..
പറയാതെ പോയൊരാ
*പ്രണയത്തിൻ മാധുര്യം
അറിയാതെ പോയി
പ്രിയ തോഴാഞാൻ..
*എഴുതാൻ മറന്നൊരു
വരികളിൽ നിൻമുഖം
നെഞ്ചോട് ചേർത്തു വെച്ചിടുമ്പോൾ
*ആത്മാവിലലിയട്ടെ
ഒരു കാവ്യം പോലെ നീ
ഇനിയെന്റെ ഓരോ ജന്മത്തിലും...
PS ബീന
