വയലാർ – ഐ വി ദാസ് അനുസ്മരണം
Share
പട്ടാന്നൂർ കൊളപ്പ ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ
വയലാർ – ഐ.വി. ദാസ് അനുസ്മരണവും വയലാർ ഗാനസന്ധ്യയും 2022 ഒക്ടോബർ 30 ഞായറാഴ്ച വൈകുന്നേരം 5.30 ന് കൊളപ്പയിൽ വച്ച് നടത്തുന്നു.
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ശ്രീ. ഐ.വി. ദാസിന്റെയും, കാവ്യലോകത്തെ വിപ്ലവനക്ഷത്രമായ വയലാറിന്റെയും അനുസ്മരണവും വയലാർ ഗാനസന്ധ്യയും 2022 ഒക്ടോബർ 30 ഞായറാഴ്ച വൈകുന്നേരം 5.30 ന് കൊളപ്പ വായനശാലാ പരിസരത്ത് വെച്ച് നടക്കുകയാണ്. പരിപാടിയിൽ പങ്കെടുക്കണമെന്ന് മുഴുവനാളുകളോടും അഭ്യർത്ഥിക്കുന്നു.
സെക്രട്ടറി / പ്രസിഡണ്ട് ഗ്രാമോദ്ധാരണ വായനശാല, കൊളപ്പ പട്ടാന്നൂർ
കാര്യപരിപാടി:
സ്വാഗതം – ശ്രീ.രാജേഷ് ചിത്രാരി (സെക്രട്ടറി, ഗ്രാമോദ്ധാരണ വായനശാല)
അധ്യക്ഷൻ – ശ്രീ. ഇ.പി. ജയേഷ് പ്രസിഡണ്ട്, ഗ്രാമോദ്ധാരണ വായനശാല)
അനുസ്മരണഭാഷണം : ശ്രീ. വി.കെ. രാജീവൻ ചുളിയാട്
ആശംസ: ശ്രീ. പി വി ആനന്ദബാബു (നേതൃസമിതി കൺവീനർ ലൈബ്രെറി കൗൺസിൽ)
നന്ദി : ശ്രീമതി. രജില കെ. പി. (വായനശാല എക്സി. കമ്മിറ്റി അംഗം)
തുടർന്ന് വയലാർ ഗാനസന്ധ്യ
സഹകരിക്കുക….വിജയിപ്പിക്കുക.
