LOADING

Type to search

കൂട്ടുകാരി

പി എസ്സ് ബീനയുടെ കൂട്ടുകാരി എന്ന കവിത

Arts Local News

കൂട്ടുകാരി

Share
  • കൂട്ടുകാരി

  • അകലെയാണെങ്കിലും നിന്നിലെ ഓർമ്മകൾ…
    *അരികിലാണെന്നും കളികൂട്ടുകാരി..
    *കാലമാം കടലാസ്‌ തോണിയിൽ
    *നമ്മളെ കാണാമറയത്തൊഴുക്കി
    വിട്ടെങ്കിലും..
    *കാതരെ നീയൊരു
    നിലവായിയെന്നുള്ളിൽ
    *അണയാതെഎന്നും
    തെളിഞ്ഞു നിൽപ്പു…
    *വർണ്ണവും വസന്തവും
    ഇനിയെത്ര വന്നാലും
    *നിറമുള്ള നിൻചിത്രം
    മായില്ലൊരിക്കലും…
    *സ്വപ്നങ്ങളാൽ നെയ്ത
    സ്വർണ്ണ നൂലിൽ –
    *നിൻ മോഹമാം പൂവുകൾ
    കോർത്തതല്ലേ
    *നിലാവുള്ള രാവ്പോൽ
    നിന്നുടെ അധരങ്ങൾ
    *തൂമന്ദഹാസം പൊഴിച്ചു
    നിൽക്കെ..
    *അഴകാർന്ന മിഴികൾക്കെന്നോട്
    ചൊല്ലുവാൻ..
    *നോവുള്ള സ്വകാര്യമെന്തായിരുന്നു..
    പറയാതെ പോയൊരാ
    *പ്രണയത്തിൻ മാധുര്യം
    അറിയാതെ പോയി
    പ്രിയ തോഴാഞാൻ..
    *എഴുതാൻ മറന്നൊരു
    വരികളിൽ നിൻമുഖം
    നെഞ്ചോട് ചേർത്തു വെച്ചിടുമ്പോൾ
    *ആത്മാവിലലിയട്ടെ
    ഒരു കാവ്യം പോലെ നീ
    ഇനിയെന്റെ ഓരോ ജന്മത്തിലും...

                                         PS ബീന

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *